ഇടുക്കിയുടെ സൗന്ദര്യം വർണിക്കാൻ ആർക്കും വാക്കുകൾ മതിയാകില്ല. അത്രയ്ക്കു വശ്യസുന്ദരിയാണ് ഇടുക്കി. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട് ഇടുക്കിയിൽ. ഇടുക്കിയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ചതുരംഗപ്പാറ. പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ചതെന്ന് ഐതിഹ്യമുള്ള കുന്നിൻമുകളാണ് ചതുരംഗപാറ!
കുമളി-മൂന്നാർ സംസ്ഥാന പാതയിൽനിന്ന് ഒന്നര കിലോമീറ്റർ തമിഴ്നാട് അതിർത്തിയിലേക്ക് വനപാതയിലൂടെ സഞ്ചരിച്ചാൽ സഞ്ചാരികൾ പറഞ്ഞുപറഞ്ഞു ജനപ്രിയമായിമാറിയ ചതുരംഗപാറ മലഞ്ചെരുവിൽ എത്താം. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാൽ കണ്ണിൽ നിറയുന്ന മനോഹരക്കാഴ്ചകളുമെല്ലാം ചതുരംഗപ്പാറയുടെ മാത്രം പ്രത്യേകതകളാണ്.
ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് ചതുരംഗപ്പാറ. കുന്നിൻ മുകളിലേക്ക് എത്താൻ ഓഫ് റോഡ് ജീപ്പുകൾ ലഭ്യമാണ്. കാറ്റാടി മരങ്ങൾക്കിടയിലൂടെയുള്ള ജീപ്പ് യാത്ര മറക്കാനാകാത്ത അനുഭവമാണ്. സഹ്യ പർവതനിരകളുടെ കാഴ്ചയും കണ്ണെത്താത്ര ദൂരം നീണ്ടുകിടക്കുന്ന തമിഴ്നാടൻ ഗ്രാമീണ ഭംഗിയും ആരെയും ആനന്ദഭരിതരാക്കും. മതിയാകുവോളം ആസ്വദിക്കാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

