മോമോസ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. നോൺ വെജ് കഴിക്കുന്നവർക്കും വെജിറ്റേറിയൻ ആയവർക്കും ഒരേ പോലെ ഒരുപാട് ഓപ്ഷൻസ് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് മോമോസ്. പക്ഷേ മൈദ ഉപയോഗിക്കുന്നതിനാൽ പലരും ആരോഗ്യകാരണങ്ങളാൽ മോമോസ് ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അത് വേണ്ട. നല്ല ടേസ്റ്റിയായും ഹെൽത്തിയായും ഗോതമ്പ് മാവ് ഉപയോഗിച്ച് മോമോസ് തയാറാക്കാം. അപ്പൊ എങ്ങനാ… ഒരു അടിപൊളി ചിക്കൻ മോമോസ് ഉണ്ടാക്കി നോക്കുവല്ലേ?
ആവശ്യമുളള ചേരുവകൾ
special-wheat-chicken-momos-recipe-in-malayalam2 കപ്പ് ആട്ട
2 ടീസ്പൂൺ എണ്ണ
1 കപ്പ് ചെറുതാക്കിയ ചിക്കൻ
1 കപ്പ് ഉള്ളി അരിഞ്ഞത്
1 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്
1/2 കപ്പ് മല്ലിയില അരിഞ്ഞത്
2 ടീസ്പൂൺ വെണ്ണ
രുചി അനുസരിച്ച് ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ചിക്കൻ, ഉള്ളി, ഇഞ്ചി, മല്ലിയില, വെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി വെക്കണം. എല്ലാ ചേരുവകളും ശരിയായി മിക്സ് ആവാൻ കൈകൾ ഉപയോഗിക്കേണ്ടതാണ്. രുചിക്കനുസരിച്ച് ഉപ്പ് ചേർത്ത് 10-15 മിനിറ്റ് മാറ്റി വെക്കുക. ഈ സമയം ആട്ട, ഒരു നുള്ള് ഉപ്പ്, എണ്ണ, വെള്ളം എന്നിവ ചേർത്ത് കുഴക്കുക. ഉണ്ടാക്കുക. ഇത് നല്ലതുപോലെ മാവ് പരുവത്തിൽ ആക്കി മാറ്റി വെക്കുക മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുക്കുക ഇതിന് നടുവിലേക്ക് ഒരു സ്പൂൺ നിറയെ നമ്മൾ മുൻപ് മസാല മിക്സ് ചെയ്ത് മാറ്റി വെച്ച ചിക്കൻ ഉൾപ്പടെയുള്ള ചേരുവ ചേർക്കുക. പിന്നീട് മോമോസിന്റെ രൂപത്തിൽ മടക്കിയെടുക്കുക അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാ വശങ്ങളും കൂട്ടിച്ചേർത്ത് ഉരുളയാക്കുകയും ചെയ്യാം പിന്നീട് ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി 20-30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കണം പുറത്തെ മാവ് നല്ലതുപോലെ വേവണം എന്നതാണ് ഇതിന്റെ പാകം
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

