ക്യാൻസർ ചികിത്സയിൽ നിർണായക മുന്നേറ്റം; വ്യക്തിഗത വാക്‌സിൻ അവസാനഘട്ടത്തിൽ

ഏറ്റവും മാരകമായ ചർമ അർബുദമായ മെലനോമയ്ക്കുള്ള ആദ്യത്തെ വ്യക്തിഗത വാക്‌സിൻ പരീക്ഷണം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ആണ് പരീക്ഷണം നടത്തുന്നത്. മൂന്നാം ഘട്ടം പരീക്ഷണത്തിൽ കാൻസർ കോശങ്ങളുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം അതിൻറെ ഡിഎൻഎ പരിശോധിക്കും. ഈ ജനിതക വിശകലനത്തിൻറെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും വേണ്ടിയുള്ള മരുന്നുകൾ നിർമിക്കും. മരുന്നുനിർമാണ മേഖലയിലെ വൻകിട വിശ്വസ്ത സ്ഥാപനങ്ങൾ മരുന്നുകൾ നിർമിച്ചുനൽകും.

രോഗിയുടെ ശരീരത്തെ അവരുടെ ക്യാൻസർ കോശങ്ങളിൽ മാത്രം കാണപ്പെടുന്ന മാർക്കറുകളെ ആക്രമിക്കുന്ന ആൻറിബോഡികൾ ഉണ്ടാക്കാൻ വാക്‌സിൻ സഹായിക്കുന്നു. ഇതിലൂടെ മെലനോമ വീണ്ടും വരുന്നതിനെ തടയും എന്നാണു പറയുന്നത്. ലോകമെമ്പാടുമുള്ള 1,100ലധികം ആളുകളാണ് പരീക്ഷണഘട്ടത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരിയിൽ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച രണ്ടാം ഘട്ടം പഠനത്തിൻറെ മുൻ ഫലങ്ങളിൽ വാക്‌സിൻ ഫലപ്രദമാണെന്ന് കാണിച്ചു. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ സാധാരണ ചികിത്സയേക്കാൾ 49 ശതമാനം കുറവ് ആവർത്തന സാധ്യതയും, മരണ സാധ്യതയുമാണെന്നാണു പറയപ്പെടുന്നത്.

മെലനോമ പ്രതിവർഷം ഏകദേശം 132,000 ആളുകളെ ബാധിക്കുന്നതായാണ് കണക്ക്. വിജയകരമായ ഫലം ലഭിച്ചാൽ, ചികിത്സയിലുള്ള രോഗികളിൽ മെലനോമ വീണ്ടും വരാതിരിക്കാൻ വാക്‌സിൻ സഹായകരമാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply