കാഴ്ചശക്തി വർധിപ്പിക്കണോ? ഈ ഭക്ഷണങ്ങൾ ഇന്ന് തന്നെ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തൂ!

നല്ല കാഴ്ചശക്തി ആരോഗ്യമുള്ള കണ്ണുകളുടെ അടയാളമാണ്. ഓരോ ദിവസവും നിങ്ങൾ കഴിക്കുന്ന ഭക്ഷണം പോലും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വലിയ പങ്ക് വഹിക്കുന്നു. വിറ്റാമിൻ, ആന്റിഓക്‌സിഡൻറ്, ഓമേഗാ-3 ഫാറ്റി ആസിഡുകൾ എന്നിവയുള്ള ചില ഭക്ഷണങ്ങൾ കാഴ്ചശക്തി നിലനിർത്താനും വീക്ഷണക്ഷയം തടയാനും സഹായിക്കുന്നു. കണ്ണുകൾക്ക് കരുത്തേകുന്ന അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഇലക്കറികൾ

ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു

സാൽമൺ മത്സ്യം

സാൽമൺ മത്സ്യത്തിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.

മുട്ട

ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയി മുട്ട കാഴ്ച ശക്തി കൂട്ടുന്നതിന് മികച്ചൊരു ഭക്ഷണമാണ്.

ബദാം

വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബദാം. കണ്ണിന്റെ ആരോഗ്യത്തിന് ബദാം മികച്ചതാണ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ കാഴ്ച ശക്തി വർധിപ്പിക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply