ചായക്കൊപ്പം, കാരമലിന്‍റെ രുചിയും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാകാം? അതാണ് കാരമൽ മിൽക്ക് ടീ. എങ്കില്‍ പിന്നെ വീട്ടില്‍ എളുപ്പത്തില്‍ കാരമൽ ടീ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പാൽ – 2 കപ്പ്
പഞ്ചസാര – 4 ടീസ്പൂൺ
തേയിലപ്പൊടി – അര ടീസ്പൂൺ
ഏലയ്ക്ക – 3 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ചുവടു കട്ടിയുള്ള പാത്രത്തിൽ 4 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗൺ നിറത്തിൽ ആക്കുക. പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയതിന് ശേഷം അതിലേയ്ക്ക് അര സ്പൂൺ തേയില പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അതിലേയ്ക്ക് 2 കപ്പ് പാല്‍ ഒഴിച്ച് ഏലയ്ക്കയും ഇട്ടു തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. ഇതോടെ കാരമൽ മിൽക്ക് ടീ റെഡി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

