ചോറിനൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ സൈഡ് ഡിഷ് വീട്ടിൽ ഉണ്ടാക്കാം. വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന കപ്പലണ്ടി ചേർത്ത വെണ്ടയ്ക്ക ഫ്രൈ
ചേരുവകകൾ
കപ്പലണ്ടി – 200 ഗ്രാം, 2 ടേബിൾസ്പൂൺ, 1.5 സ്പൂൺ കടലമാവ്, 1 ടേബിൾസ്പൂൺ ജീരക പൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1 ടേബിൾസ്പൂൺ മുളകുപൊടി, അര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി
വെണ്ടയ്ക്ക
ഉണ്ടാക്കേണ്ട വിധം
വെണ്ടയ്ക്ക നന്നായി കഴുകിയിട്ട് നെടുകെ കീറുക. ഒരു പാത്രത്തിൽ മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ഓരോന്നും 1 ടേബിൾസ്പൂൺ വീതം, കടലമാവ് 1.5 സ്പൂൺ, ഉപ്പ് – എല്ലാം ചേർത്ത് നന്നായി ഇളക്കുക.
ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി മസാല ചേർത്ത വെണ്ടയ്ക്ക പതിയെ ഓരോന്നായി അതിലേക്ക് ഇടുക.ഏഴു മുതൽ പത്ത് മിനിറ്റ് വരെ വെണ്ടയ്ക്ക കുറഞ്ഞ തീയിൽ വറുക്കുക വറുത്ത വെണ്ടയ്ക്ക വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക
ശേഷം ഒരു ചെറിയ പാനിൽ കുറച്ച് എണ്ണയൊഴിച്ച് കപ്പലണ്ടി വറുക്കുക.
വറുത്ത കപ്പലണ്ടിയും വറുത്ത വെണ്ടയ്ക്കയും ഒരുമിച്ച് മിക്സ് ചെയ്യുക, ചൂടോടെ വിളമ്പാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

