വളരെ എളുപ്പത്തിൽ മൃദുവായി തയ്യാറാക്കാൻ സാധിക്കുന്ന ഒരു പാലപ്പത്തിന്റെ കൂട്ട് പരിചയപ്പെടാം
ആവശ്യമായ ചേരുവകൾ
പച്ചരി – ഒരു കപ്പ് ( കഴുകി വെള്ളം ഊറ്റിയത്)
ചോറ് – ഒരു തവി
തേങ്ങാ ചിരകിയത് – അര മുറി
യീസ്റ്റ് – അര ടീസ്പൂൺ ( അല്ലെങ്കിൽ ഒരു നുള്ള് സോഡാപൊടി)
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കേണ്ട വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ച് ഒരു പാത്രത്തിൽ അടച്ചു വയ്ക്കാം. വെള്ളം ചേർക്കാതെ വേണം വയ്ക്കാൻ. ആറുമണിക്കൂറിനു ശേഷം, ആവശ്യത്തിന് വെള്ളം ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കാം. അതിന് ശേഷം ഈ മാവ് ഉപയോഗിച്ച് ഒരു മണിക്കൂറിനു ശേഷം രുചികരമായ സോഫ്റ്റ് പാലപ്പം തയാറാക്കാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

