ഉലുല ലഡു തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
1. ഉലുവ- അര കപ്പ്
2. എള്ള് – അര കപ്പ്
3. ആശാളി – അര കപ്പ്
4. അയമോദകം – അര കപ്പ്
5. ജീരകം – അര കപ്പ്
6. കുത്തരി – ഒരു കപ്പ്
7. തേങ്ങ ചിരവിയത് – ഒന്ന് ചെറുത്
8. ശര്‍ക്കര – അര കിലോഗ്രാം
തയാറാക്കുന്ന വിധം
ആദ്യം കുത്തരി ഒരു പാനില്‍ ചെറിയ തീയില്‍ വറക്കണം. അരി പൊട്ടിക്കഴിയുമ്പോള്‍ കോരിവയ്ക്കുക. ഉലുവ വറക്കുക. പൊന്നിറമാകുംവരെ വറത്തതിനു ശേഷം കോരിവയ്ക്കുക. ജീരകവും എള്ളും വറുത്തു പൊട്ടിത്തുടങ്ങുമ്പോള്‍ കോരിവയ്ക്കുക. തുടര്‍ന്ന് ആശാളി വറുത്തുവയ്ക്കുക. ശേഷം അയമോദകം വറുത്തുവയ്ക്കുക.
വറുത്തുകോരിയ ചേരുവകള്‍ ചൂടാറിയ ശേഷം മിക്സിയില്‍ പൊടിച്ചെടുക്കുക. ചിരവിയ തേങ്ങയും ശര്‍ക്കരയും മിക്സിയില്‍ അടിച്ചതിനു ശേഷം മറ്റു ചേരുവകള്‍ക്കൊപ്പം ചേര്‍ത്ത് നന്നായിക്കുഴച്ച് ഉരുളകളാക്കുക. കര്‍ക്കടകത്തില്‍ ഉലുവ ലഡു കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

