ഉലുവ ഇങ്ങനെ കഴിച്ചാൽ 4 രോഗങ്ങൾ മാറ്റും

ചർമ സംരക്ഷണത്തിനും ആരോഗ്യത്തിനും മികച്ചതാണ് ഉലുവ . ഭക്ഷണം പാകം ചെയ്യുമ്പോൾ ചേർത്താണ് കൂടുതലും ഉലുവ നാം കഴിക്കുന്നത് എന്നൽ ഉലുവ കുതിർത്തു കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും നാരുകളും നിറഞ്ഞതാണിവ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. കുതിർത്ത ഉലുവ രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ഉലുവ കുതിർത്ത് കഴിച്ചാൽ നിയന്ത്രിക്കാൻ പറ്റുന്ന നാല് രോഗങ്ങൾ നോക്കാം

പ്രമേഹം

ഉലുവ കുതിർത്ത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നതാണ് നല്ലത്

കൊളസ്‌ട്രോൾ

ആൻറി ഓക്സിഡൻറുകളും നാരുകളും ധാരാളം അടങ്ങിയ ഉലുവ കുതിർത്ത് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയാരോഗ്യത്തിനും നല്ലതാണ്

അമിത വണ്ണം

കുതിർത്ത ഉലുവ രാവിലെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിൽ കലോറി വളരെ കുറവാണ്.ഫൈബർ ധാരാളമുണ്ട്

മുടി വളരാൻ

ഉലുവ കഴിക്കുന്നത് തലമുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് നല്ലതാണ്. മുടിയിൽ അരച്ച് പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply