ഇന്ന് അന്താരാഷ്ട്ര ചായ ദിനം, ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്?

ഇന്ന് അന്താരാഷ്ട്ര ചായ ദിനം. ചായ ഇല്ലാത്ത വീട് കേരളത്തിൽ കുറവാണ്. ആരെങ്കിലും വിരുന്ന് വരുമ്പോൾ ചായ എടുക്കട്ടേയെന്നാകും ആദ്യം ചോദികകുക. ഓഫീസ് ബ്രേക്കിലോ, വൈകിട്ട് കൂട്ടുകാരുമൊത്ത് പുറത്ത് പോകുമ്പോഴോ,വാ, നമുക്ക് ഒരു ചായ കുടിക്കാം എന്ന് പറയുന്നത് ചായ കുടിക്കാൻ വേണ്ടി മാത്രം ആകില്ല, ലോകത്തിലെ പല കാര്യങ്ങളെപ്പറ്റിയുളള വിശാല ചർച്ചയുടെ ഒരു ചെറിയ തുടക്കം മാത്രവും ആകാറുണ്ട്. അങ്ങനെ ചായയെപ്പറ്റിയും ചായകുടിയെപ്പറ്റിയും പറഞ്ഞാൽ തീരാത്ത അത്രയും കാര്യങ്ങളാണ്. പ്രത്യേകിച്ച് മലയാളികൾക്ക്.

ഇനി ചായ ഉണ്ടാക്കുന്നതിനെപ്പറ്റി പറയാം. പല വീടുകളിലും പല വിധത്തിലാണ് ചായ ഉണ്ടാക്കുന്നത്. ചിലർക്ക് സ്വന്തം വീട്ടിലെ ചായയായിരിക്കും ഇഷ്ടം. ചായക്കടയിലെ ചായക്ക് മറ്റൊരു സ്വാദാണ്. ആ ചായക്ക് ഒരു ഉന്മേഷവും മനസിന് ആശ്വാസവും ഒക്കെ തരാൻ പറ്റും.

‘ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ’ എന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാകും. ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ?

സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്‌ളാസ്സിലേക്ക് പകർത്താം, കുടിക്കാം. ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ. തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്‌സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ.

ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply