‘ആശങ്ക’; 527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കൾ ക്യാന്‍സറിന് കാരണമാകുന്നു

ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്ന 527 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്യന്‍ യൂണിയന്‍റെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ ആണ് രാസവസ്തുക്കളുടെ കണ്ടെത്തിയത്. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉല്‍പ്പന്നങ്ങളില്‍ ആണ് ഈ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയത്.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഈ ഉൽപ്പന്നങ്ങള്‍ നിരോധിച്ചു എന്നാണ് റിപ്പോർട്ട്. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ ‘എഥിലീൻ ഓക്‌സൈഡി’ന്‍റെ അംശമാണ് ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ കണ്ടെത്തിയത്. മദ്രാസ് കറി പൗഡർ, സാംഭാർ മസാല എന്നീ എംഡിഎച്ച് ഗ്രൂപ്പിൽ നിന്നുള്ള മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്.അതേസമയം ഈ റിപ്പോർട്ട് വന്നതോട് കൂടി കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

2020 സെപ്റ്റംബറിനും 2024 ഏപ്രിലിനും ഇടയിൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തി പരിശോധനകൾ നടത്തിയിരുന്നു. നട്സും സീഡുകളും (313), ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും (60), ഡയറ്ററ്റിക് ഫുഡ്‌സും (48), മറ്റ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളും (34) എന്നിവയിലായിരുന്നു

പരിശോധന.തുടർന്ന് ഈ ഉൽപ്പന്നങ്ങളിൽ എഥിലീൻ ഓക്സൈഡ് അമിതമായി കണ്ടെത്തുകയായിരുന്നു.

കീടനാശിനിയായും അണുവിമുക്തമാക്കുന്ന ഏജന്‍റായി ഉപയോഗിക്കുന്ന നിറമില്ലാത്ത വാതകമാണ് എഥിലീൻ ഓക്സൈഡ്. യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി എഥിലീൻ ഓക്സൈഡിന് 0.1 mg/kg എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ പരിശോധനയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ ഈ അളവ് കൂടുതലായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply