അമിതമായി പിസ്ത കഴിക്കുന്നവരാണോ?: എന്നാൽ ഇതൊന്ന് അറിയുക

ആരോഗ്യത്തിന് സഹായിക്കുന്ന നട്‌സിൽ പിസ്തയും മുന്നിൽ തന്നെയാണ്. വൈറ്റമിനുകൾ, മിനറലുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയതാണ് പിസ്ത. എന്നാൽ അധികമായി പിസ്ത കഴിക്കുന്നത് അത്ര നല്ലതല്ല. പിസ്ത കൂടുതൽ കഴിച്ചാലുള്ള പ്രശ്നങ്ങൾ ചുവടെ

  • ഇതിൽ കലോറി കൂടുതലാണ്. 100 ഗ്രാമിൽ തന്നെ 560 കലോറിയടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമുള്ള ആകെ കലോറിയുടെ നാലിലൊരു ഭാഗം. ഇതു കൂടുതൽ കഴിച്ചാൽ തടി കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
  • സാധാരണ പിസ്തയിൽ 0-2 മില്ലീഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ ഇവ വറുത്തു കഴിയ്ക്കുമ്പോൾ ഉപ്പു ചേർക്കുന്നതു പതിവ്. ഇതുകൊണ്ടുതന്നെ ഒരൗൺസിൽ 121 മില്ലീഗ്രാം സോഡിയമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ബിപിയ്ക്കും ഇതുവഴി ഹൃദയപ്രശ്‌നങ്ങൾക്കും കാരണമാകുകയും ചെയ്യും.
  • ശരീരത്തിന് മാംഗനീസ് ആവശ്യമാണ്. എന്നാൽ മാംഗനീസ് തോതു കൂടുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് തലവേദന, വിശപ്പു കുറവ്, കാൽ വേദന, ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള കാരണമാകും.
  • വറുത്തു പിസ്ത കഴിയ്ക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിയ്ക്കുമെന്നു പറയാം. കാരണം പിസ്ത വറുക്കുമ്പോൾ ഇതിൽ അക്രൈലമൈഡ് എന്ന ഘടകം രൂപപ്പെടുന്നു. ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിയ്ക്കുന്ന കാർസിനോജനാണ്.
  • കിഡ്‌നി പ്രശ്‌നങ്ങളുള്ളവർക്ക് പിസ്ത നല്ലതല്ല. കാരണം ഇതിൽ പൊട്ടാസ്യം ധാരാളമുണ്ട്. കിഡ്‌നി പ്രശ്‌നങ്ങളെങ്കിൽ പൊട്ടാസ്യം കിഡ്‌നിയ്ക്കു വേണ്ട വിധത്തിൽ പുറന്തള്ളാൻ സാധിയ്ക്കില്ല. ഇത് മനംപിരട്ടൽ, ക്ഷീണം, പൾസ് റേറ്റ് കുറയുക, ഹൃദയപ്രശ്‌നങ്ങൾ എന്നിവയ്ക്കും കാരണമാകും.
  • കിഡ്‌നി സ്റ്റോൺ സാധ്യത വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ് പിസ്ത. ഇവ കൂടുതലായാൽ കാൽസ്യം ഓക്‌സലേറ്റ് വർദ്ധിയ്ക്കും. ഇത് കിഡ്‌നി സ്റ്റോണിന് കാരണമാകും. (ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.)


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply