Headlines

യുഎഇ ഹജ്ജ് 2026: രജിസ്ട്രേഷൻ ആരംഭിച്ചു, ഒക്ടോബർ 9 വരെ അപേക്ഷിക്കാം

2026-ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ യുഎഇയിൽ ആരംഭിച്ചു. ഇന്നലെ മുതൽ ഒക്ടോബർ 9 വരെ പൗരന്മാർക്കും താമസക്കാർക്കും അപേക്ഷകൾ സമർപ്പിക്കാമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ്, സകാത്ത് പ്രഖ്യാപിച്ചു. അടുത്ത വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

എല്ലാ തീർഥാടകർക്കും സുഗമവും കാര്യക്ഷമവുമായ ഒരു അനുഭവം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള സമഗ്രമായ തയാറെടുപ്പാണ് ഈ നേരത്തെയുള്ള രജിസ്ട്രേഷൻ കാലയളവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാരംഭ രജിസ്ട്രേഷൻ മുതൽ യാത്രാ ക്രമീകരണങ്ങൾ വരെയുള്ള എല്ലാ സേവനങ്ങളും കാര്യക്ഷമമാക്കാനും ഏകോപനം മെച്ചപ്പെടുത്താനുമാണ് ഈ നടപടി. അതിനാൽ കാലതാമസം ഒഴിവാക്കാൻ അപേക്ഷകർ ഔദ്യോഗിക മാർഗങ്ങൾ ഉപയോഗിച്ച് ഉടൻ തന്നെ അപേക്ഷ പൂരിപ്പിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Leave a Reply