Headlines

ഒമാനിൽ റമദാൻ നോമ്പ് 19 നു ആരംഭിക്കും

ഒമാനിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കും. ഒമാൻ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതിയുടേതാണ് പ്രഖ്യാപനം. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലെന്ന് സമിതി വിലയിരുത്തി. ഇതനുസരിച്ച് ഫെബ്രുവരി 18 ബുധനാഴ്ച ഷഹബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശുദ്ധ മാസത്തെ വരവേൽക്കാൻ സുൽത്താനേറ്റിലെ പള്ളികളും വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. മന്ത്രാലയം ഔദ്യോഗികമായി പ്രാർത്ഥനാ സമയക്രമങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേ സമയം യു എ ഇ യിൽ വരാനിരിക്കുന്ന വിശുദ്ധ റംസാൻ മാസത്തിൽ യുഎഇയിലെ മന്ത്രാലയങ്ങളിലെയും ഫെഡറൽ സ്ഥാപനങ്ങളിലെയും ഔദ്യോഗിക ജോലി സമയം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് (FAHR) പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2:30-ന് അവസാനിക്കും. വെള്ളിയാഴ്ച: രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും ജോലി സമയം.

Leave a Reply