റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് (27) മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മഴ നനയാതിരിക്കാൻ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയ സൽമാന്റെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു.

റാസൽഖൈമയിലെ ഷവർമ കടയിലെ ജീവനക്കാരനായിരുന്നു സൽമാൻ. കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സുലൈമാന്റെയും അസ്മാബിയുടെയും മകനാണ്. റാസൽഖൈമയിൽ ഇന്നലെ വൈകുന്നേരം മുതൽ കനത്ത കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply