യുഎഇ വിദേശകാര്യ സഹമന്ത്രിക്ക് സൗദി അറേബ്യയുടെ കിങ് അബ്ദുൽ അസീസ് സെക്കൻഡ് ക്ലാസ് ബഹുമതി

സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് യുഎഇ വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ സെയ്ഫ് അൽ നഹ്യാന് സൗദി അറേബ്യയുടെ ആദരം. സൗദി അറേബ്യയുടെ മുൻ യുഎഇ സ്ഥാനപതി കൂടിയായ അദ്ദേഹത്തിന് ‘കിങ് അബ്ദുൽ അസീസ് സെക്കൻഡ് ക്ലാസ്’ ബഹുമതി നൽകിയാണ് രാജ്യം ആദരിച്ചത്.

അബുദാബിയിലെ സൗദി എംബസിയിൽ നടന്ന ചടങ്ങിൽ സൗദി സ്ഥാനപതി സുൽത്താൻ ബിൻ അബ്ദുല്ല അൽ അൻഖാരി ബഹുമതി സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിലും സഹകരണം ഉറപ്പാക്കുന്നതിലും ഷെയ്ഖ് നഹ്യാൻ വഹിച്ച നിർണ്ണായക പങ്കിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply