ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിൽ സ്കൂളുകൾ തുറന്നു

യുഎഇയിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധിക്ക് ശേഷം ഇന്ന് രണ്ടാം ടേമിനായി തുറന്നു. സർക്കാർ, സ്വകാര്യ മേഖലകളിലായി പതിനൊന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ന് ക്ലാസുകളിൽ തിരിച്ചെത്തിയത്. സ്കൂളുകൾ തുറന്നതോടെ പുലർച്ചെ മുതൽ റോഡുകളിൽ സ്കൂൾ ബസുകളുടെ തിരക്ക് അനുഭവപ്പെട്ടു. ഗതാഗതം സുഗമമാക്കാൻ പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആദ്യ ടേമിലെ പരീക്ഷാ ഫലങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. മാർച്ച് 13 വരെ നീളുന്ന ഈ അധ്യയന കാലയളവിൽ ആകെ 47 പ്രവൃത്തി ദിവസങ്ങളാണ് ഉള്ളത്. ഫെബ്രുവരിയിൽ മിഡ്-ടേം ബ്രേക്കും മാർച്ച് പകുതിയോടെ വസന്തകാല അവധിയും വിദ്യാർത്ഥികൾക്ക് ലഭിക്കും. പുതിയ ടേമിനെ വരവേൽക്കാൻ സ്കൂളുകളിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply