കുവൈത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

കുവൈത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്നവർ, അശ്രദ്ധമായി വാഹനമോടിക്കുന്നവർ, നിയമവിരുദ്ധമായി ഓവർടേക്ക് ചെയ്യുന്നവർ എന്നിവർക്കെതിരെയാണ് പ്രധാനമായും നടപടിയെടുക്കുക.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം. നിലവിൽ രാജ്യത്ത് ഗതാഗതക്കുരുക്ക് വർധിക്കുന്നത് സാധാരണ ജീവിതത്തെയും ജോലിയെയും ബാധിക്കുന്നുണ്ട്.

ശിക്ഷാ നടപടികൾ

  • നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങൾ രണ്ട് മാസത്തേക്ക് കണ്ടുകെട്ടും.
  • ഇവർക്ക് 15 മുതൽ 20 കുവൈത്ത് ദിനാർ വരെ പിഴ ചുമത്തും.
  • എല്ലാ നിയമലംഘനങ്ങളും കോടതിയിലേക്ക് കൈമാറും.
  • പ്രവാസി ഡ്രൈവർമാർ ആവർത്തിച്ച് നിയമം ലംഘിച്ചാൽ, നാടുകടത്തൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply