റാസൽഖൈമയിലെ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ വേഗപരിധി കുറച്ചു; ജനുവരി മുതൽ പ്രാബല്യത്തിൽ

റാസൽഖൈമയിലെ തിരക്കേറിയ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (E18) വാഹനങ്ങളുടെ വേഗപരിധി കുറച്ചു. നിലവിലുള്ള 100 കിലോമീറ്റർ വേഗപരിധി 80 കിലോമീറ്ററായാണ് കുറച്ചത്. അപ്ലൈഡ് ടെക്നോളജി സ്കൂൾ മുതൽ അൽ ഖരാൻ റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്താണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. 2026 ജനുവരി മുതൽ പുതിയ നിയന്ത്രണം നിലവിൽ വരുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.

റാസൽഖൈമയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ ഇവിടെ പ്രതിദിനം വലിയ രീതിയിലുള്ള ഗതാഗതമാണ് അനുഭവപ്പെടാറുള്ളത്. നിരവധി താമസ-വാണിജ്യ മേഖലകളിലൂടെ കടന്നുപോകുന്ന റോഡായതിനാൽ സുരക്ഷ മുൻനിർത്തിയാണ് അധികൃതരുടെ ഈ നടപടി. ജനുവരി മുതൽ റോഡിലെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകളിൽ മാറ്റം വരുത്തും. ഡ്രൈവർമാർ പുതിയ വേഗപരിധി പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply