സൗദിയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാർക്ക് ആഗസ്റ്റ് 26 വരെ സമയം നീട്ടിനൽകി

സൗദി അറേബ്യയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസയിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ അനുവദിച്ചിരുന്ന ഇളവിന്റെ സമയപരിധി നീട്ടി. ഓഗസ്റ്റ് 26 വരെയാണ് പുതിയ സമയം അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം, ഫീസും പിഴകളും അടച്ച് നിയമപരമായി രാജ്യം വിടാൻ അവസരം ലഭിക്കും.

നേരത്തെ ജൂലൈ 27 വരെ ഒരു മാസത്തെ ഇളവാണ് കാലാവധി തീർന്ന സന്ദർശക വിസക്കാർക്ക് നൽകിയിരുന്നത്. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് 30 ദിവസത്തേക്ക് കൂടി സമയം നീട്ടി പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ബിസിനസ്, ഫാമിലി, വിസിറ്റ് ഉൾപ്പെടെ എല്ലാത്തരം സന്ദർശക വിസക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം.

ഫീസുകളും പിഴകളും സദാദ് (Sadad) വഴി അടച്ച ശേഷം, അബ്ഷിർ (Absher) പ്ലാറ്റ്ഫോമിലെ തവാസുൽ (Tawasul) സേവനം ഉപയോഗിച്ച് വിസ ദീർഘിപ്പിക്കാൻ അപേക്ഷ സമർപ്പിക്കണം. ഇത് വഴി വിസ ദീർഘിപ്പിച്ച് നിയമപരമായി രാജ്യം വിടാനുള്ള അവസരമൊരുക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്കും അവരെ കൊണ്ടുവന്നവർക്കും ഈ പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply