വിമാനങ്ങൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ലോകത്തെ മുൻനിര വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദി എയർലൈൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പ്രശസ്ത വെബ്സൈറ്റായ ‘സിറിയം’ പുറത്തുവിട്ട 2025-ലെ റിപ്പോർട്ടിലാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങളുടെ കൃത്യനിഷ്ഠത, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ, അതിഥികളുടെ അനുഭവം എന്നിവ വിശകലനം ചെയ്താണ് ഈ പട്ടിക തയ്യാറാക്കിയത്.
തുടർച്ചയായ രണ്ടാം വർഷമാണ് സൗദിയ ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സൗദിയ, കഴിഞ്ഞ വർഷം നടത്തിയ 2,02,800 സർവീസുകളിൽ 86.53% കൃത്യനിഷ്ഠ റേറ്റിംഗ് രേഖപ്പെടുത്തി. നിലവിൽ 149 വിമാനങ്ങളുള്ള സൗദിയയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ 116 പുതിയ വിമാനങ്ങൾ കൂടി നിരത്തിലിറക്കുമെന്ന് അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

