റിയാദിൽ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് തുടക്കം: നഗരത്തിലെ രാത്രികാല ജീവിതം കൂടുതൽ സജീവമാകും

സൗദി അറേബ്യയിൽ രാത്രികാല വിനോദങ്ങൾക്കും ഭക്ഷണ അനുഭവങ്ങൾക്കും പുതിയ മാനം നൽകിക്കൊണ്ട് റിയാദിൽ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് തുടക്കമായി. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

തനത് തെരുവ് ഭക്ഷണങ്ങൾ ലഭ്യമാക്കുക, ഒപ്പം നഗരത്തെ രാത്രികാലങ്ങളിൽ കൂടുതൽ സജീവമാക്കുക എന്നിവ ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കാൽനടയാത്ര പ്രോത്സാഹിപ്പിക്കുക, സാധാരണക്കാർക്ക് ബജറ്റിലൊതുങ്ങുന്ന ഭക്ഷണ ഓപ്ഷനുകൾ ഉറപ്പാക്കുക, ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നൽകുക തുടങ്ങിയവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

തണുപ്പുകാലം ആരംഭിച്ചതോടെ റിയാദിലടക്കം നഗരങ്ങളിലെ രാത്രികാല ജീവിതം സജീവമായിട്ടുണ്ട്. നൂർ റിയാദ് ഫെസ്റ്റ്, റിയാദ് ഫെസ്റ്റ് തുടങ്ങിയ വലിയ പരിപാടികൾ ഒരുക്കി സൗദി തലസ്ഥാന നഗരിയെ ആഘോഷഭരിതമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ട്രീറ്റ് ഫുഡ് പദ്ധതി കൂടി എത്തുന്നത്.

Leave a Reply