സൗദി വ്യോമയാന മേഖലക്ക് മികച്ച വളർച്ച നിരക്ക്

സൗദി വ്യോമയാന മേഖല കഴിഞ്ഞ വർഷം മികച്ച വളർച്ച നേടി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ 2024 വാർഷിക റിപ്പോർട്ട് പ്രകാരം, അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന കണക്റ്റിവിറ്റി, ലോജിസ്റ്റിക് സേവനങ്ങൾ, യാത്രക്കാരുടെ അനുഭവം എന്നിവയിലെല്ലാം വലിയ പുരോഗതിയുണ്ടായി.

കഴിഞ്ഞ വർഷം സൗദി വിമാനത്താവളങ്ങൾ വഴി 12.8 കോടി യാത്രക്കാർ യാത്ര ചെയ്തു.അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളിലായി 9 ലക്ഷത്തിലധികം (905,000) വിമാന സർവീസുകൾ നടത്തി.ലോകമെമ്പാടുമുള്ള 172 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി 16% വർദ്ധിച്ചു.എയർ കാർഗോ റെക്കോർഡ് വളർച്ച കൈവരിച്ചു, മുൻ വർഷത്തേക്കാൾ 34% വർദ്ധിച്ച് ഏകദേശം 1.2 ദശലക്ഷം ടൺ കവിഞ്ഞു.

ഇത് സൗദിയുടെ ആഗോള ലോജിസ്റ്റിക് ഹബ് എന്ന നിലയിലുള്ള ശേഷി വർദ്ധിപ്പിച്ചു.വ്യോമയാന സുരക്ഷ വർദ്ധിപ്പിച്ചു.ഡിജിറ്റൽ പരിവർത്തനം നടപ്പിലാക്കി.പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.വ്യോമയാന മേഖലയിൽ പ്രാദേശികവൽക്കരണം പ്രോത്സാഹിപ്പിച്ചു.ഈ വളർച്ച സൗദി അറേബ്യയെ ആഗോള വ്യോമയാന ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനത്തേക്ക് എത്തിക്കാൻ സഹായിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply