സൗദി അറേബ്യയുടെ സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽനാ’ നാലാമത് അറബ് ഗവൺമെന്റ് എക്സലൻസ് അവാർഡിൽ ‘മികച്ച അറബ് സ്മാർട്ട് ഗവൺമെന്റ് ആപ്ലിക്കേഷനുള്ള’ പുരസ്കാരം സ്വന്തമാക്കി. അറബ് ലീഗിന്റെ ആസ്ഥാനമായ കെയ്റോയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അറബ് ലോകത്തെ നൂതന സാങ്കേതികവിദ്യകളെയും ഗുണനിലവാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അറബ് ലീഗ് എക്സലൻസി പുരസ്കാരം സംഘടിപ്പിക്കുന്നത്.
അറബ് മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഗവൺമെന്റ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് തവക്കൽനാ. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി സമന്വയിച്ച് 1100-ൽ അധികം സേവനങ്ങൾ ഇതിലൂടെ നൽകാനായെന്ന് അധികൃതർ വ്യക്തമാക്കി. മെച്ചപ്പെട്ട ഉപയോക്തൃ അനുഭവവും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതുമാണ് ഈ നേട്ടത്തിന് പ്രധാന കാരണം. സൗദി വിഷൻ 2030-ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ നേടുന്നതിനും തവക്കൽനാ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

