സൗദിയിൽ താമസസ്ഥലങ്ങളുടെ പരിസരങ്ങളിൽ മൊബൈൽ ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം

സൗദി അറേബ്യയിൽ മൊബൈൽ ഫുഡ് ട്രക്കുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മുനിസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

താമസസ്ഥലങ്ങളുടെ പരിസരങ്ങളിൽ ഇനിമുതൽ മൊബൈൽ ഫുഡ് ട്രക്കുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരിക്കില്ല.ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനായി ട്രക്കുകൾക്കുള്ളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.

ട്രക്കുകൾക്കുള്ളിൽ പുകവലിക്കുന്നതും അനുവദനീയമല്ല. തീപിടുത്ത സാധ്യത ഒഴിവാക്കാൻ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് കുറഞ്ഞത് 10 മീറ്റർ അകലം പാലിച്ചിരിക്കണം.തിരക്കേറിയ റോഡുകൾ, പ്രധാന ജങ്ഷനുകൾ, കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾ, എക്‌സിറ്റ് വഴികൾ, ട്രാഫിക് ലൈറ്റുകൾക്ക് സമീപം എന്നിവിടങ്ങളിൽ ട്രക്കുകൾ നിർത്തുന്നതിനും നിരോധനമുണ്ട്.

നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നഗരങ്ങളുടെ സൗന്ദര്യവും സുരക്ഷിതത്വവും നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ക്രമീകരണങ്ങൾ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply