ലോകത്തിലെ ഏറ്റവും സജീവമായ ഓൺലൈൻ ഷോപ്പിംഗ് വിപണികളിലൊന്നായി മാറി സൗദി അറേബ്യ. പ്രതിദിനം ശരാശരി 2.3 തവണ എന്ന നിരക്കിലാണ് സൗദിയിലെ ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നത്.ഫാഷൻ, ഇലക്ട്രോണിക്‌സ്, ഉപഭോക്തൃ ഉൽപ്പന്ന മേഖലകളിലെ അതിവേഗ വളർച്ചയുടെ ഫലമാണ് സൗദിയുടെ ഈ നേട്ടം. യുഎഇ 2.2 തവണ, ബ്രസീൽ 2.1, മെക്‌സിക്കോ 1.9, സിംഗപ്പൂർ 1.6, യുഎസ് 1.5, ഓസ്ട്രേലിയയും ബ്രിട്ടനും 1.4 എന്നിവരാണ് സൗദിക്ക് പിന്നിലുള്ള രാജ്യങ്ങൾ.
സൗദിയിലെ 32% ഉപഭോക്താക്കളും മിക്കവാറും എല്ലാ ദിവസവും ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ, കൂടാതെ സൗദി വിഷൻ 2030ന്റെ ഭാഗമായി സർക്കാർ ഇ-കൊമേഴ്സ് മേഖലയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.
ഇതിനിടെ, സൗദിയിൽ മാറൂഫ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ സ്റ്റോറുകളുടെ എണ്ണം 2,00,000 കവിഞ്ഞു. ഉപഭോക്താക്കൾക്ക് ഓൺ?ലൈൻ, ഓഫ്ലൈൻ രീതികൾ സമന്വയിപ്പിച്ചുള്ള മികച്ച ഷോപ്പിംഗ് അനുഭവം നൽകിക്കൊണ്ട് സൗദിയും യുഎഇയും ഡിജിറ്റൽ ഷോപ്പിംഗ് രംഗത്ത് ആഗോളതലത്തിൽ കുതിപ്പ് തുടരുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

