ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 300 പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു. സ്വകാര്യ, ക്ലാസിക് വാഹനങ്ങൾക്കായുള്ള 81-ാമത് ലേലമാണിത്. ഇതിനായുള്ള രജിസ്‌ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. എ, ബി, ഐ, കെ, എൽ, എം, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസെഡ് തുടങ്ങിയ അക്ഷരങ്ങളോടു കൂടിയ നമ്പറുകളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലേലം നവംബർ മൂന്നിന് ആരംഭിച്ച് അഞ്ച് ദിവസത്തേക്ക് നീണ്ടുനിൽക്കും. ലേലത്തിൽ പങ്കെടുക്കുന്ന അപേക്ഷകർക്ക് ദുബൈയിൽ ആക്ടിവായ ട്രാഫിക് ഫയലുകൾ ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. ലേലത്തിൽ വിൽക്കുന്ന നമ്പറുകൾക്ക് അഞ്ച് ശതമാനം വാറ്റ് (VAT) ഈടാക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5000 ദിർഹം സെക്യൂരിറ്റി ചെക്ക് നൽകണം. ഇതിനു പുറമെ, തിരികെ ലഭിക്കാത്ത 120 ദിർഹവും ഫീസായി അടയ്‌ക്കേണ്ടതുണ്ട്. ഉമ്മുറമൂൽ, അൽ ബർശ, ദേര എന്നിവിടങ്ങളിലെ ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ആർ.ടി.എ വെബ്‌സൈറ്റ് വഴിയോ ഓൺലൈനായി ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

