റിയാദ് മെട്രോ വികസനം: ഏഴാം ലൈനിന്റെ നിർമാണം അടുത്ത വർഷം തുടങ്ങും

റിയാദ് മെട്രോയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഏഴാമത്തെ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. നിലവിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന ഈ പാതയ്ക്ക് ഏകദേശം 65 കിലോമീറ്റർ നീളവും 19 സ്റ്റേഷനുകളുമാണ് ഉണ്ടാകുക.

പുതിയ ലൈൻ നഗരത്തിലെ നിരവധി പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. ഇതിൽ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലുകൾ, ഖിദ്ദിയ്യ എന്റർടൈൻമെന്റ് സിറ്റി, കിങ് അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻ, മിസ്‌ക് സിറ്റി, ദിരിയ്യ ഗേറ്റ്, കിങ് സൽമാൻ പാർക്ക് തുടങ്ങിയവ ഉൾപ്പെടുന്നു.

നിലവിൽ ബ്ലൂ, റെഡ്, ഗ്രീൻ, ഓറഞ്ച്, യെല്ലോ, പർപ്പിൾ എന്നീ ആറ് ലൈനുകളാണ് റിയാദ് മെട്രോ നെറ്റ്‌വർക്കിലുള്ളത്. പുതിയ ലൈൻ വരുന്നതോടെ നഗരത്തിലെ യാത്ര കൂടുതൽ സുഗമമാകും. കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്ന റിയാദ് മെട്രോ സേവനം നിലവിൽ നഗരവാസികൾക്കിടയിൽ ജനകീയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ ശൃംഖല എന്ന നേട്ടം അടുത്തിടെ റിയാദ് മെട്രോ ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്വന്തമാക്കിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply