ഈ വാരാന്ത്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും രാത്രിയോടെ മൂടൽമഞ്ഞുള്ള അന്തരീക്ഷം അനുഭവപ്പെടുമെന്നും വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ വാരാന്ത്യത്തിൽ താപനില 20°C നും 28°C നും ഇടയിലായിരിക്കും.
വെള്ളിയാഴ്ച കിഴക്കൻ തീരപ്രദേശങ്ങളിൽ കടലിൽ ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കിഴക്കൻ തീരദേശങ്ങളോട് ചേർന്ന സ്ഥലങ്ങളിൽ മൂടൽമഞ്ഞും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയ്ക്കുള്ള സാധ്യതയുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ കാലാവസ്ഥ വീണ്ടും മൂടൽമഞ്ഞും ഭാഗികമായി മേഘാവൃതമായ അവസ്ഥയിലേക്കും മാറുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

