ഒമാനിൽ ഇന്നും നാളെയും മുസന്ദം ഗവർണറേറ്റ് അടക്കമുള്ള പ്രദേശങ്ങിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചിലപ്പോൾ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും ആകാശം ഭാഗികമായി മേഘാവൃതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ വിവരങ്ങൾ പ്രകാരം രാജ്യത്ത് താപനില തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 6.8 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ സൈഖിലാണ് രേഖപ്പെടുത്തിയത്.
തുംറൈത്ത്- 12.5 ഡിഗ്രി സെൽഷ്യസ്, ബിദിയ 13.3 ഡിഗ്രി സെൽഷ്യസ്, മുത്ഷിൻ 13.8 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും താഴ്ന്ന താപനില റിപ്പോർട്ട് ചെയ്തു. ബഹ്ല, ധാങ്ക്, യങ്കുൽ എന്നിവ പോലുള്ള ഉൾനാടൻ പ്രദേശങ്ങളിലും ഏകദേശം 14 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

