വേൾഡ് ഏവിയേഷൻ ഫെസ്റ്റിവലിൽ വെച്ച് മികച്ച എയർലൈൻ ആപ്പ് -25 പുരസ്‌കാരം ഖത്തർ എയർവേയ്‌സിന് ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ ടെക്‌നോളജി ഇവന്റായ വേൾഡ് ഏവിയേഷൻ ഫെസ്റ്റിവലിൽ നടന്ന ‘ബാറ്റിൽ ഓഫ് ദി എയർലൈൻസ് ആപ്‌സ്’ എന്ന മത്സരത്തിലൂടെയാണ് യാത്രക്കാർ ഏറ്റവും അധികം ഇഷ്ടപ്പെട്ട എയർലൈൻ ആപ്പായി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടത്.
യാത്രക്കാർ തിരഞ്ഞെടുത്ത ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ ആപ്പുകളെ, യൂസർ എക്‌സ്പീരിയൻസ്, മൊബൈൽ സേവനങ്ങൾ, ഡിജിറ്റൽ നവീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു ജൂറി വിലയിരുത്തിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഈ പുരസ്‌കാരം ഖത്തർ എയർവേയ്‌സ് ആപ്പിന്റെ ഡിജിറ്റൽ മികവിനും ഗുണമേന്മക്കുമുള്ള അംഗീകാരമാണെന്ന് സീനിയർ വൈസ് പ്രസിഡന്റ് ക്രിസ്റ്റോഫ് ഗിറ്റാർഡ് അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള 170-ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ മറ്റ് കാര്യങ്ങൾ വരെ യാത്രക്കാർക്ക് ഈ ആപ്പ് വഴി എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. സാധാരണ ഫീച്ചറുകൾക്ക് പുറമെ, സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും പുതിയ യാത്രക്കാർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത സേവനങ്ങളും ഇത് നൽകുന്നു. പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് നിർണ്ണയിക്കപ്പെട്ട ഉൽപ്പന്നങ്ങൾക്കുള്ള ഓട്ടോമേറ്റഡ് റീഫണ്ടുകൾ, പുതിയ വിവരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും മുന്നറിയിപ്പുകളും എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഖത്തർ എയർവേയ്‌സ് ആപ്പ് യാത്രയുടെ ഓരോ ഘട്ടത്തിലും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നു.
ഡിജിറ്റൽ നവീകരണങ്ങളുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകളും ഖത്തർ എയർവേയ്‌സ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ലോകത്തിലെ ആദ്യത്തെ എഐ കാബിൻ ക്രൂവായ ‘സമ’യുമായി ഖത്തർ എയർവേയ്‌സ് ആപ്പ് സഹകരിക്കുന്നു. ഇതിലൂടെ, യാത്രക്കാർക്ക് വോയിസിലൂടെയും ചാറ്റിലൂടെയും സംവദിച്ച് ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും ടിക്കറ്റ് നിരക്കുകളെക്കുറിച്ചും കാബിൻ, ഫ്ലൈറ്റ് ഓപ്ഷനുകളെക്കുറിച്ചും വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് അവരുടെ ഓൺബോർഡ് മെനു കാണാനും നിർദ്ദേശങ്ങൾ നൽകാനും ഷെഫിന്റെ പ്രത്യേക വിഭവങ്ങളും നിർദ്ദിഷ്ട ഭക്ഷണക്രമങ്ങളും തിരഞ്ഞെടുക്കാനും ഈ ആപ്പ് സൗകര്യം ഒരുക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

