ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ ഉപയോഗിച്ച്, നാല് ആഴ്ച മാത്രം പ്രായമുള്ള നവജാതശിശുവിന് പെർമനെന്റ് പേസ്മേക്കർ വിജയകരമായി സ്ഥാപിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യത്തെ രാജ്യമാണ് സൗദി അറേബ്യ. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ഈ അത്യപൂർവ ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ യാതൊരു സങ്കീർണ്ണതകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ലോകത്താകമാനം ഇതുവരെ 85 കേസുകളിൽ മാത്രമാണ് നവജാതശിശുക്കൾക്ക് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

