ഒമാനിൽ വൃക്ഷദിനാചരണം 31ന്; സൗജന്യ വൃക്ഷത്തൈകൾ വിതരണം ചെയ്യും

ഒമാനിൽ വൃക്ഷദിനം ആചരിക്കുന്നതിന്റെ ഭാഗമായി മസ്‌കത്ത് മുനിസിപ്പാലിറ്റിക്ക് കീഴിൽ സൗജന്യ വൃക്ഷത്തൈ വിതരണം സംഘടിപ്പിക്കും. ഒക്ടോബർ 31-നാണ് ഒമാനി ട്രീ ഡേ രാജ്യത്ത് ആചരിക്കുന്നത്. തൈ വിതരണം വ്യാഴം, വെള്ളി ദിവസങ്ങളിലായി മസ്‌കത്ത് ഗവർണറേറ്റിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് നടക്കുക. വിതരണ കേന്ദ്രങ്ങളും സമയവും ഇപ്രകാരമാണ്: ബൗഷറിലെ ഖുബ്റ ബീച്ച്, സീബിലെ അൽ ബർകാത് സ്ട്രീറ്റ്, അമറാത്തിലെ അൽ അമറാത് സ്ട്രീറ്റ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 11 വരെ വൃക്ഷത്തൈ വിതരണം നടക്കും. വെള്ളിയാഴ്ച സിറ്റി സെന്റർ സീബിൽ രാവിലെ 10 മുതൽ 12 വരെയാണ് വിതരണം. അൽ മൗജ് സ്ട്രീറ്റിലെ അൽ ഖലിലി മജ്ലിസിൽ വൈകുന്നേരം 4.30-ന് അന്തിമഘട്ട തൈവിതരണം നടക്കും.

തലസ്ഥാനനഗരത്തിലെ ജനങ്ങൾക്ക് പരിസ്ഥിതിബോധം വർധിപ്പിക്കുകയും, നഗരത്തിലെ പച്ചപ്പിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്നതിനായാണ് വൃക്ഷത്തൈ വിതരണം സംഘടിപ്പിക്കുന്നത്. നഗരത്തിൽ പച്ചപ്പ് വർധിക്കുന്നത് ചൂട് കുറക്കാനും, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കാനും, ഒപ്പം പരിസ്ഥിതി സൗഹൃദ ശീലങ്ങൾ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

പൗരന്മാരുടെയും മസ്‌കത്ത് നിവാസികളുടെയും വിപുലമായ പങ്കാളിത്തം ഉറപ്പാക്കാനാണ് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം സംഘടിപ്പിക്കുന്നതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വന്തമായി തൈകൾ നട്ട് പരിപാലിക്കുന്നതിലൂടെ ആരോഗ്യകരമായ നഗരപരിസരം സൃഷ്ടിക്കുന്നതിൽ സജീവ പങ്കാളികളാകണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply