സൗദിയിലേക്ക് പുതിയ റൂട്ട്; ത്വാഇഫിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ

ഒമാൻ എയർ സൗദി അറേബ്യയിലെ ത്വാഇഫ് നഗരത്തിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു. മസ്‌കത്ത്–ത്വാഇഫ് സർവീസ് 2026 ജനുവരി 31-ന് ആരംഭിക്കും. 2026-ലെ ഒമാൻ എയറിന്റെ ആദ്യത്തെ പുതിയ റൂട്ടാണിത്.

ജിദ്ദ, റിയാദ്, ദമ്മാം, മദീന എന്നീ നഗരങ്ങൾക്ക് ശേഷം സൗദിയിൽ ഒമാൻ എയർ സർവീസ് നടത്തുന്ന അഞ്ചാമത്തെ ലക്ഷ്യസ്ഥാനമാണ് ത്വാഇഫ്. ബോയിംഗ് 737 വിമാനം ഉപയോഗിച്ച് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ശനി) ഈ സർവീസ് ലഭ്യമാവുക.

സൗദിയുമായുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ സർവീസ് സഹായിക്കുമെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കോൺ കോർഫിയാറ്റിസ് അഭിപ്രായപ്പെട്ടു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply