പ്രവാസി മലയാളികൾക്കായുള്ള സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം നോർക്ക റൂട്ട്സ് പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആവശ്യമുണ്ടെങ്കിൽ സർക്കാരുമായി ആശയവിനിമയം നടത്തി എത്രയും വേഗം നിയമപരമായ തീർപ്പുണ്ടാക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു. മടങ്ങിയെത്തിയ പ്രവാസികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.
കേരളത്തിലെ 600 ഉൾപ്പെടെ രാജ്യത്തെ 12,000-ലധികം ആശുപത്രികളിൽ സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. ഈ പദ്ധതി നവംബർ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. നിലവിൽ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
എന്നാൽ, മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികളെയും കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

