ഒമാനിലെ പ്രവാസി കുടുംബങ്ങൾക്ക് ഒരു പ്രധാന അറിയിപ്പ്. കുടുംബ വിസ, കുട്ടികളുടെ ഐഡി കാർഡ്, ജീവനക്കാരുടെ ഐഡി കാർഡ് എന്നിവ പുതുക്കുന്നതിന് പുതിയതും കർശനവുമായ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. വിസ റിന്യൂവൽ നടപടിക്രമങ്ങൾ ഇനി കൂടുതൽ എളുപ്പമല്ല. കഴിഞ്ഞ ദിവസമാണ് ഈ പരിഷ്‌കരണം നടപ്പിലായത്.
കുട്ടികളുടെ ഐഡി കാർഡ് പുതുക്കാൻ ഇനി ഒറിജിനൽ പാസ്‌പോർട്ട്, വിസ പേജിന്റെ പകർപ്പ് എന്നിവയ്ക്കൊപ്പം വിദേശകാര്യ മന്ത്രാലയം (MoFA) സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിലുപരി, കാർഡ് പുതുക്കുന്ന സമയത്ത് മാതാപിതാക്കൾ ഇരുവരും നേരിട്ട് ഹാജരാകണം.
പങ്കാളിയുടെ വിസ റിന്യൂവൽ ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, ഭാര്യാഭർത്താക്കന്മാരുടെ ഒറിജിനൽ പാസ്‌പോർട്ടുകൾ എന്നിവ ആവശ്യമുണ്ട്. കൂടാതെ, പുതുക്കുന്ന സമയത്ത് ഭർത്താവും ഭാര്യയും ഒരുമിച്ച് ഹാജരാകേണ്ടതും നിർബന്ധമാണ്.
ജീവനക്കാരുടെ ഐഡി കാർഡ് പുതുക്കാൻ ഒറിജിനൽ പാസ്‌പോർട്ട്, പഴയ ഐഡി കാർഡ്, വിസ പേപ്പർ എന്നിവയാണ് പ്രധാനമായി വേണ്ടത്. ഈ മാറ്റങ്ങൾ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും നിയമം നിലവിൽ വന്നതിനാൽ, അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

