പുതിയ മസ്ഫൗട്ട് ഗേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാ?ഗമായി മസ്ഫൂത്ത് അൽ ഒഖൈബ റോഡ് (അൽ ബൂമ ടവർ സ്ട്രീറ്റ്) 2025 ഒക്ടോബർ 30 വ്യാഴാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് അജ്മാൻ പൊലിസ് അറിയിച്ചു.
മസ്ഫൗട്ട് ഏരിയയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് ഈ റോഡ് അടച്ചിടലെന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗതം വഴിതിരിച്ചുവിടുന്ന സമയത്ത് വാഹനമോടിക്കുന്നവർ ബൽ മാർ?ഗങ്ങൾ ഉപയോഗിക്കണമെന്നും, സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാത്ത യാത്രയ്ക്കുമായി സൈൻ ബോർഡുകളും ഗതാഗത നിർദ്ദേശങ്ങളും ശ്രദ്ധിക്കണമെന്നും പൊലിസ് അറിയിച്ചു.
ഈ മേഖലയിലെ ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ശ്രദ്ധയോടെ വാഹനമോടിക്കാനും അജ്മാൻ പൊലിസ് റോഡ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. അതേസമയം, പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് പൊലിസ് ആവർത്തിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

