അറബ് ഗൾഫ് രാജ്യങ്ങളുടെ എട്ടാമത് സംയുക്ത പുരാവസ്തു പ്രദർശനം റിയാദിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഡിസംബർ 30 വരെയാണ് ഈ പ്രദർശനം നീണ്ടുനിൽക്കുക.
വിവിധ കാലഘട്ടങ്ങളിലെ ഗൾഫ് മേഖലയിലെ മനുഷ്യരാശിയുടെ ചരിത്രവും, ഇസ്‌ലാമിക ലോകത്ത് ഈ പ്രദേശത്തിനുണ്ടായിരുന്ന നിർണായക പങ്കിനെക്കുറിച്ചും പ്രദർശനം വിശദീകരിക്കുന്നു. കല്ലുപകരണങ്ങൾ, മൺപാത്രങ്ങൾ, ലിഖിതങ്ങൾ, കലാരൂപങ്ങൾ, വാസ്തുവിദ്യ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുരാവസ്തുക്കൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹെറിറ്റേജ് കമ്മീഷനാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. നാഷണൽ മ്യൂസിയത്തിന്റെയും മ്യൂസിയം കമ്മീഷന്റെയും സഹകരണത്തോടെയും, ജി.സി.സി. ജനറൽ സെക്രട്ടേറിയറ്റുമായുള്ള പങ്കാളിത്തത്തോടെയുമാണ് സംഘാടനം പൂർത്തിയാക്കിയത്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

