അബുദാബിയിൽ വില്ലകൾ അനധികൃതമായി വിഭജിച്ച് കൂടുതൽ ആളുകളെ താമസിപ്പിക്കുന്നത് കണ്ടെത്താനായി അധികൃതർ പരിശോധന ശക്തമാക്കി. അബുദാബി നഗര, ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, കുറഞ്ഞ വരുമാനക്കാർക്ക് താങ്ങാനാവുന്ന താമസസൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും അബുദാബി സർക്കാർ നടത്തുന്നുണ്ട്. നഗരത്തിലെ ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ, എല്ലാവർക്കും താങ്ങാനാവുന്നതും നിലവാരമുള്ളതുമായ വീടുകൾ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് നഗര, ഗതാഗത വകുപ്പ് ഉപദേഷ്ടാവ് മുഹമ്മദ് അൽമസാസ്മി പറഞ്ഞു.
2040-ഓടെ അബുദാബിയിലെ ജനസംഖ്യ 20 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി, സർക്കാർ ‘മൂല്യഭവന പദ്ധതി’ എന്ന പേരിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിലൂടെ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾ മുതൽ വലിയ അപ്പാർട്ട്‌മെന്റുകൾ വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

