അടുത്ത വർഷത്തെ ഹജ്ജിനായി ഏകദേശം 72,000 അപേക്ഷകൾ ലഭിച്ചതായി ജനറൽ ഇസ്്‌ലാമിക അഫയേഴ്‌സ്, ഔഖാഫ്, സകാത്ത് അതോറിറ്റി അറിയിച്ചു.
അതോറിറ്റിയുടെ സ്മാർട്ട് ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് ഇത്രയധികം പേർ അപേക്ഷിച്ചത്. ഒക്ടോബർ ഒമ്പത് വരെയായിരുന്നു അപേക്ഷാ സമർപ്പണം. സഊദി അറേബ്യ, യു എ ഇക്ക് അനുവദിച്ച ഔദ്യോഗിക ഹജ്ജ് ക്വാട്ട നിലവിൽ 6,228 മാത്രമാണ്.
അപേക്ഷകൾ അവലോകനം ചെയ്യാനും ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും അതോറിറ്റി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തിലെ ഹജ്ജ്, ഉംറ സിസ്റ്റം അനുസരിച്ചായിരിക്കും തീർഥാടകരെ തിരഞ്ഞെടുക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

