ഒമാനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് 7 മണിക്ക് മസ്‌കറ്റിലെ അമരാത്ത് മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിംഗാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മസ്‌കറ്റിലെ പരിപാടികൾക്ക് ശേഷം, മുഖ്യമന്ത്രി സലാലയിൽ നടക്കുന്ന പ്രവാസോത്സവത്തിൽ പങ്കെടുക്കാൻ പോകും. 26 വർഷങ്ങൾക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രി മസ്‌കറ്റ് സന്ദർശിക്കുന്നു എന്ന പ്രത്യേകതയും മുഖ്യമന്ത്രിയുടെ യാത്രയ്ക്കുണ്ട്.
1999 ൽ മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഒമാൻ സന്ദർശിച്ചതിന് ശേഷം, ഇതാദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഒമാനിലെത്തുന്നത്. പ്രവാസി സമൂഹവുമായുള്ള ആശയവിനിമയവും സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തലുമാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

