ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന ആരാധകർക്കായി അധികൃതർ സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി. വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് കർവയുമായി സഹകരിച്ചാണ് ഈ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഏഷ്യൻ ടൗൺ, ബർവ ബറാഹ, ക്രീക് സ്പോർട്സ് എന്നിവിടങ്ങളിലേക്കാണ് ഈ സൗജന്യ ഷട്ടിൽ ബസ് സർവീസ് ലഭ്യമാവുക.
ഉമ്മു ഗുവൈലിനിലെ ടൊയോട്ട സിഗ്നലിന് എതിർവശത്തുള്ള പാർക്കിങ് ഏരിയ, സലാഹുദ്ദീൻ സ്ട്രീറ്റിലെ അൽ അസ്മഖ് (ബുഖാരി) മസ്ജിദിന് എതിർവശം, അൽ വതൻ സെന്ററിന് സമീപം എന്നിവിടങ്ങളിൽനിന്നാണ് ബസ് സർവീസുകൾ ആരംഭിക്കുക.
ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന പോക്കുവരവ് സർവീസ് വൈകീട്ട് ഏഴ് മണി വരെ തുടരും. തിരിച്ചുള്ള സർവീസ് രാത്രി 9 മണിക്ക് ആരംഭിച്ച് രാത്രി 12 മണി വരെ ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലും തുടർന്ന് ഡിസംബർ 11, 12 തീയതികളിലും ഖത്തർ ദേശീയ ദിനമായ ഡിസംബർ 18-നും സൗജന്യ ഷട്ടിൽ സർവീസുകൾ ലഭ്യമായിരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

