വ്യാജ ഇ-വിസ വെബ്‌സൈറ്റുകൾ വ്യാപകം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി കുവൈത്ത്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്‌സൈറ്റുകൾ പ്രചരിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, ചിലത് സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നതായി എംബസിയുടെ കണ്ടെത്തലിൽ പറയുന്നു.

വ്യാജമെന്ന് തിരിച്ചറിഞ്ഞ indianimmigration.org, idiasevisa.org, evisaentry.com, india-immi.org, ivisa.com, india-evisa.it.com എന്നിവയുൾപ്പെടെയുള്ള വെബ്‌സൈറ്റുകളെക്കുറിച്ച് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഇ-വിസയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.indianvisaonline.gov.in വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്ന് എംബസി വ്യക്തമാക്കി. മറ്റു സൈറ്റുകൾ ഉപയോഗിക്കരുതെന്നും, അവ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply