കുവൈത്തിലെ പ്രവാസികൾക്ക് കുടുംബബന്ധങ്ങളുടെ നിയമ നിർവചനത്തിൽ വ്യക്തത ആവശ്യപ്പെടുന്നു


കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക്, പ്രത്യേകിച്ച് കുടുംബബന്ധങ്ങളുടെ നിയമപരമായ നിർവചനങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. നിലവിലെ തൊഴിൽ, ഇമിഗ്രേഷൻ, സിവിൽ സർവീസ് നിയമങ്ങൾ കുടുംബ ബന്ധങ്ങളെ ഒന്നാം ഡിഗ്രി, രണ്ടാം ഡിഗ്രി എന്നിങ്ങനെയാണ് പ്രധാനമായും വേർതിരിച്ചിരിക്കുന്നത്

ഒന്നാം ഡിഗ്രി ബന്ധുക്കൾ: അച്ഛൻ, അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ എന്നിവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്

രണ്ടാം ഡിഗ്രി ബന്ധുക്കൾ: മുത്തച്ഛൻ, മുത്തശ്ശി, സഹോദരൻ, സഹോദരി, പേരക്കുട്ടികൾ എന്നിവരെയാണ് രണ്ടാം ഡിഗ്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാധാരണയായി, ഒന്നാം ഡിഗ്രിയിൽ പെട്ടവർക്കാണ് കുടുംബ വിസയും മറ്റ് തൊഴിൽപരമായ ആനുകൂല്യങ്ങളും ലഭിക്കുന്നത്. എന്നാൽ, രണ്ടാം ഡിഗ്രിയിൽ ഉൾപ്പെടുന്ന ബന്ധുക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ പരിമിതമാണ്. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇവർക്ക് സന്ദർശന വിസ അനുവദിക്കാറുള്ളത്.

കുവൈത്തിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 77 പ്രകാരം, ഒന്നാം ഡിഗ്രി അല്ലെങ്കിൽ രണ്ടാം ഡിഗ്രി ബന്ധുവിന്റെ മരണത്തിൽ ജീവനക്കാരന് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്. എന്നാൽ, നിയമപ്രകാരം രക്തബന്ധത്തിലുള്ളവരും (രണ്ടാം ഡിഗ്രി വരെ) ഇണയും മാത്രമാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. തന്മൂലം, രണ്ടാം ഡിഗ്രി ബന്ധുക്കൾ ഈ അവധിക്ക് അർഹരല്ലെന്ന് നിയമം വ്യക്തമാക്കുന്നു. വിസ സ്‌പോൺസർഷിപ്പ് മിക്കപ്പോഴും ഒന്നാം ഡിഗ്രി ബന്ധുക്കൾക്ക് മാത്രമാണ് അനുവദിക്കാറുള്ളതെന്നും തൊഴിൽ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply