സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങി. ജിദ്ദ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഡിജിറ്റൽ പാസ്പോർട്ടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഇനി മുതൽ, പുതുതായി അപേക്ഷിക്കുന്ന എല്ലാവർക്കും 36 പേജുകളുള്ള ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാണ് ലഭിക്കുക.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ടുപേർക്കാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പാസ്പോർട്ടുകൾ വിതരണം ചെയ്തത്. ഈ പുതിയ പാസ്പോർട്ടുകളിൽ, ഉടമയുടെ ഫോട്ടോ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ചിപ്പിൽ രേഖപ്പെടുത്തിയിരിക്കും. പുതിയ ഇ-പാസ്പോർട്ടുകൾക്ക് പത്ത് വർഷത്തെ കാലാവധിയുണ്ട്, അപേക്ഷാ ഫീസിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിൽ കാലാവധിയുള്ളവർ അവരുടെ പാസ്പോർട്ടിന്റെ തീയതി അവസാനിക്കുന്നത് വരെ ഇ-പാസ്പോർട്ടിനായി കാത്തിരിക്കേണ്ടതാണ്. സൗദിയിൽ പാസ്പോർട്ട് പ്രിന്റിംഗ് സൗകര്യമുള്ള ജിദ്ദയിലും റിയാദിലും ഈ സേവനം ലഭ്യമാണ്.
ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്‌സൈറ്റ് വഴി ഡിജിറ്റൽ പാസ്പോർട്ടുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ലോകമെമ്പാടുമുള്ള 150-ൽ അധികം രാജ്യങ്ങളിൽ നിലവിലുള്ള ഇ-പാസ്പോർട്ടുകൾ, വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നത് കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

