ഭിന്നശേഷിക്കാർക്കായി നൂതന സേവനങ്ങളുമായി ജി.ഡി.ആർ.എഫ്.എ

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഏഴാമത് ആക്സസ് എബിലിറ്റീസ് എക്സ്പോ 2025 — നിശ്ചയദാർഢ്യമുള്ളവരെ ”People of Determination”(ഭിന്നശേഷിക്കാർ) ശക്തിപ്പെടുത്താനും ഉൾക്കൊള്ളലിന്റെ മൂല്യങ്ങൾ വളർത്താനും ലക്ഷ്യമിട്ട ലോകപ്രശസ്തമായ വേദിയിൽ, ഈ വർഷവും ജി.ഡി.ആർ.എഫ്.എ ദുബായ് ശ്രദ്ധേയമായ സാന്നിധ്യമായി.

പ്രദർശന മേളയുടെ ഉദ്ഘാടന വേളയിൽ ജി.ഡി.ആർ.എഫ്.എ ദുബായുടെ പവലിയൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. അദ്ദേഹത്തെ, ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

സന്ദർശന വേളയിൽ, നിശ്ചയദാർഢ്യമുള്ളവരുടെ സേവനലഭ്യതയും ജീവിതഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നൂതന സേവനങ്ങളും ഷെയ്ഖ് മൻസൂർ പരിചയപ്പെട്ടു. ഉൾക്കൊള്ളലും നവീകരണവുമെന്ന ദുബായിയുടെ ദീർഘദർശനത്തിനനുസരിച്ച്, നിശ്ചയദാർഢ്യമുള്ളവർക്ക് എളുപ്പത്തിൽ സർക്കാർ സേവനങ്ങൾ പ്രാപ്യമാക്കാനുള്ള സ്ഥാപനത്തിന്റെ ശ്രമങ്ങളെക്കുറിച്ചും ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

“ ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവർക്കായി സുഗമമായ ഡിജിറ്റൽ സർക്കാർ സേവനങ്ങൾ ഉറപ്പാക്കാനും ഉള്ള പ്രതിബദ്ധതയാണ് ആക്സസ് എബിലിറ്റീസ് എക്സ്പോയിൽ ഓരോ വർഷവും ഞങ്ങളെ പങ്കെടുപ്പിക്കുന്ന പ്രചോദനമെന്ന്” ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. “ഉൾക്കൊള്ളലും നവീകരണവുമാണ് ഞങ്ങളുടെ സ്ഥാപന ദർശനം; സമൂഹത്തിലെ ഓരോ വ്യക്തിക്കും എളുപ്പത്തിൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജി.ഡി.ആർ.എഫ്.എ ദുബായുടെ പവലിയനിൽ ഈ വർഷം നിരവധി നൂതന ഡിജിറ്റൽ സേവനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് .തിരിച്ചറിയൽ, പൗരത്വ സേവനങ്ങൾ, പ്രവേശനാനുമതി, ഗോൾഡൻ വിസ സേവനങ്ങൾ, “സലാമ” എഐ പ്ലാറ്റ്‌ഫോം, “ഹാപ്പിനസ് കാർഡ്”, ഏകീകൃത ആശയവിനിമയ പ്ലാറ്റ്‌ഫോം “04”, “കഫാത്തി” പ്രോഗ്രാമിലെ കൺസൾട്ടേഷൻ ഹബ്ബ്, ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങിയ നിശ്ചയദാർഢ്യമുള്ളവർക്ക് (ഭിന്നശേഷിക്കാർ) സൗഹൃദപരമായ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അത് മാത്രമല്ല, നിശ്ചയദാർഢ്യമുള്ളവരുടെ ആത്മവിശ്വാസവും പ്രതിഭയും ആഘോഷിക്കുന്ന “I Will Be What I Want” എന്ന പ്രത്യേക സംരംഭവും ഈ വർഷം ജി.ഡി.ആർ.എഫ്.എ അവതരിപ്പിക്കുന്നു.നിശ്ചയദാർഢ്യമുള്ളവരുടെ ജീവിത നേട്ടങ്ങളെ ആസ്പദമാക്കിയ സാഹിത്യ പരമ്പരയും എഴുത്തുകാരുമായുള്ള പ്രതിദിന പുസ്തക പ്രകാശന സെഷനുകളും ഈ സംരംഭത്തിന്റെ ഭാഗമാണ്.

ദുബായിയെ ഒരു സമഗ്രവും മനുഷ്യകേന്ദ്രിതവുമായ നഗരമാക്കി മാറ്റാനുള്ള ദൗത്യത്തെ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളോടെയാണ് ഈ വർഷത്തെ ജനറൽ ഡയറക്ടറേറ്റിന്റെ പങ്കാളിത്തം. സർക്കാർ സേവനങ്ങളിലെ ഉൾക്കൊള്ളലും നവീകരണവും ഉറപ്പാക്കിക്കൊണ്ട്, എല്ലാ സമൂഹവിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്ര ഡിജിറ്റൽ സേവന പരിസ്ഥിതി രൂപപ്പെടുത്തുക എന്നതാണ് ജി.ഡി.ആർ.എഫ്.എ ദുബായുടെ ദീർഘകാല ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply