യുഎഇയുടെ കിഴക്കൻ, വടക്കൻ മേഖലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെയായിരിക്കും മഴ ലഭിക്കുക. ചില ഉൾപ്രദേശങ്ങളിലും മഴയെത്താൻ സാധ്യതയുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയായിരിക്കും ലഭിക്കുക. തെക്കൻ മേഖലയിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് ഈ വേനൽമഴയ്ക്ക് കാരണം. ഒമാൻ കടലിൽ നിന്നും അറേബ്യൻ കടലിൽ നിന്നും ഈർപ്പമുള്ള വായു യുഎഇയിലേക്ക് നീങ്ങുന്നതും മഴയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു.
പകൽ താപനില ഉയരുമെന്നും, കിഴക്കൻ പർവതനിരകളുടെ സ്വാധീനം കാരണം ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും NCM കൂട്ടിച്ചേർത്തു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും, ഇത് പൊടിക്കാറ്റായി മാറാനും സാധ്യതയുണ്ട്. അതിനാൽ, ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് NCM മുന്നറിയിപ്പ് നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

