മധുരപാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവ് അനുസരിച്ച് നികുതി ഈടാക്കാൻ യു എ ഇ

പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി മധുരപാനീയങ്ങൾക്ക് നികുതി ചുമത്തുന്ന പുതിയ സംവിധാനം യുഎഇയിൽ 2026 ജനുവരി മുതൽ നിലവിൽ വരും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ പാനീയങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് യുഎഇ ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും (എഫ്.ടി.എ) ചേർന്ന് ഈ പുതിയ നികുതി ഘടന അവതരിപ്പിക്കുന്നത്. അളവനുസരിച്ച് നികുതി (Tiered Volumetric Model): നിലവിലുള്ള 50% ഫ്ലാറ്റ് എക്സൈസ് നികുതിക്ക് പകരമായി, ഓരോ പാനീയത്തിലെയും പഞ്ചസാരയുടെ അളവിനനുസരിച്ച് നികുതി നിരക്ക് മാറും. 100 മില്ലിലിറ്റർ പാനീയത്തിൽ എത്ര ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ നികുതി കണക്കാക്കുക.


ഒരു പാനീയത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്തോറും അതിന്മേലുള്ള നികുതിയും കൂടും. ഇത് അത്തരം പാനീയങ്ങളുടെ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
പഞ്ചസാരയുടെ അളവ് കുറഞ്ഞതോ, പഞ്ചസാര ചേർക്കാത്തതോ ആയ പാനീയങ്ങൾക്ക് കുറഞ്ഞ നികുതിയായിരിക്കും. ഇത് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഈ പാനീയങ്ങൾ വാങ്ങാൻ അവസരം നൽകും.പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ നികുതി സമ്പ്രദായത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.നികുതി കുറയ്ക്കുന്നതിനായി ഉത്പാദകരെ അവരുടെ പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പുതിയ നിയമം പ്രോത്സാഹിപ്പിക്കും.പുതിയ നികുതി ഘടന നടപ്പിലാക്കുമ്പോൾ ബിസിനസുകൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സമയം ലഭിക്കുന്നതിനാണ് പ്രഖ്യാപനം നേരത്തെ നടത്തിയത്. ഉത്പാദകർ അവരുടെ ഉൽപ്പന്നങ്ങളുടെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച കൃത്യമായ ലാബ് റിപ്പോർട്ടുകളും രേഖകളും എഫ്.ടി.എയിൽ സമർപ്പിക്കേണ്ടതുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply