കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഇന്ന് മുതൽ പൂർണമായും അടച്ചിടും

കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 6:00 മണി മുതൽ ഞായറാഴ്ച രാവിലെ 6:00 മണി വരെ സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിക്ക് സമീപമുള്ള ഇന്റർസെക്ഷൻ മുതൽ അമീരി ഹോസ്പിറ്റലിലേക്കുള്ള ഇന്റർസെക്ഷൻ വരെയുള്ള റോഡാണ് അടച്ചിടുക.

ഗതാഗത, ഓപ്പറേഷൻസ് സെക്ടറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. എല്ലാ യാത്രക്കാരും ഈ ദിവസങ്ങളിൽ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും, ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഗതാഗത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply