ശൈഖ് സായിദ് ഫെസ്റ്റിവലിൽ എ.ആർ. റഹ്മാൻ്റെ സംഗീത വിരുന്ന്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇന്ത്യൻ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ അബുദബിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ എത്തുന്നു. നവംബര്‍ 29-ന് രാത്രി 9.30-നാണ് സംഗീത പരിപാടി. ഈ വേളയിൽ, യുഎഇയുടെ ഐക്യം, സഹവർത്തിത്വം, പ്രതിരോധശേഷി, പ്രത്യാശ എന്നീ മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന പുതിയ സംഗീത ആൽബം അദ്ദേഹം പുറത്തിറക്കും.

രണ്ട് തവണ ഓസ്‌കർ, ഗ്രാമി അവാർഡുകൾ നേടിയ റഹ്മാൻ, തന്റെ ടീമിനൊപ്പം ആദ്യമായി ഈ ഗാനം വേദിയിൽ ലൈവായി അവതരിപ്പിക്കും. ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് റഹ്മാൻ തന്നെയാണ്. വൈവിധ്യമാർന്ന കലാപരമായ ശൈലികൾക്കൊപ്പം ബാൻഡ് പ്രകടനങ്ങളും സാംസ്കാരിക നൃത്തങ്ങളും ഈ സംഗീത വിരുന്നിൻ്റെ ഭാഗമായി ഉണ്ടാകും. റഹ്മാൻ്റെ പ്ലാറ്റ്‌ഫോമുകളിൽ ഗാനം ഡിജിറ്റലായി പുറത്തിറങ്ങുന്നതോടെ ഈ വർഷത്തെ ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായിരിക്കും ഈ പരിപാടി.

സംഗീത പരിപാടിക്ക് ശേഷം രാത്രി 10 മണിക്ക് വർണ്ണാഭമായ കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഈ പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത് ബുർജീൽ ഹോൾഡിങ്സ് ആണ്. ലയാലി അൽ വത്ബ തിയേറ്ററിൽ നടക്കുന്ന ഈ സംഗീത വിരുന്ന് സൗജന്യമായി ആസ്വദിക്കാം. ശൈഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള പൊതു പ്രവേശനത്തിന് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply